അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാം – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം |കേരളത്തില്‍ ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ – | Today Govt Job Updates February 2023 | Free Job Alert

Today Govt Job Updates February 2023
Today Govt Job Updates February 2023

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Table of Contents

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ താത്ക്കാലിക നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി. എച്ച്.എന്‍) തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in സന്ദര്‍ശിക്കാം. ഫോണ്‍ – 0491-2504695

നാഷണൽ ആയുഷ് മിഷൻ വാക്ക് ഇൻ ഇന്റർവ്യു

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതികളിൽ ഗവേഷണ അഭിരുചിയുള്ള മെഡിക്കൽ ഓഫീസർ (ആയുർവേദ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 17 വരെ അപേക്ഷ നൽകാം. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 21ന് രാവിലെ 11 മണിക്ക് നേരിട്ടെത്തണം. ബി.എ.എം.എസും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.

കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വാക്ക് ഇൻ ഇന്റർവ്യൂ 21ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പൂജപ്പുര വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം, ഇൻ‌ഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ എന്നീ സ്ഥാപനങ്ങളിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രി ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്‌സിംഗ് സ്റ്റാഫിന്റെ ഒരു ഒഴിവും ക്ലീനിംഗ് സ്റ്റാഫിന്റെ രണ്ട് ഒഴിവുമാണുള്ളത്.
ജനറൽ നഴ്‌സിംഗ്/ ബി.എസ്.സി നഴ്‌സിംഗ് ആണ് നഴ്‌സിംഗ് സ്റ്റാഫ് യോഗ്യത 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 24,520 രൂപ വേതനം ലഭിക്കും. അഞ്ചാം ക്ലാസ് ആണ് ക്ലീനിംഗ് സ്റ്റാഫിന്റെ യോഗ്യത. 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. പ്രതിമാസം 9,000 രൂപയാണ് വേതനം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം. ഫോൺ: 0471-2348666. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: www.keralasamakhya.org.

ഒരു അർധ സർക്കാർ സ്ഥാപനത്തില്‍ പമ്പ് ഓപ്പറേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ ഗ്രേഡ് 2 തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത എസ്.എസ്.എൽ.സി. പമ്പിംഗ് ഇൻസ്റ്റലേഷൻസ് ഓപ്പറേറ്ററായി കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. ജല വിതരണ ലൈനുകൾ സ്ഥാപിക്കുന്നതിലും അറ്റ കുറ്റപ്പണി നടത്തുന്നതിലുമുള്ള പരിചയം അധിക യോഗ്യതയായി പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 2422458 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി: 15 വരെ അപേക്ഷിക്കാം

പാലക്കാട്‌ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് പരിധിയിലേക്ക് ഓഫീസ് മാനേജ്‌മെന്റ്് ട്രെയിനി തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ യുവതി-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായ, 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരും 35 കവിയാത്തവര്‍ക്കും അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസ്, ചിറ്റൂര്‍-പാലക്കാട്-കൊല്ലംകോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നല്‍കാം. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ -0491-2505383,0491-2910366,04923291155,8606092888

ഗവൺമെന്റ് ആയുർവേദ കോളേജ്ല്‍ വാക്ക്-ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഒഴിവുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റ് ഓപ്പറേറ്റർ പ്തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാന നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രവർത്തിപരിചയം അഭിലക്ഷണീയം.
നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 25 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ 0484 2777489, 0484 2776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം. പ്രായപരിധി 50 വയസ്സ് വരെ. ഒഴിവുകളുടെ എണ്ണം 1. വിദ്യാഭ്യാസ യോഗ്യത : എസ് എസ് എൽ സി, ഐ ടി ഐ/ ഐ ടി സി.

സിവില്‍ സപ്ലൈക്കോയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ജില്ലയില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച് കേരള തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ www.civilsupplieskerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും. ഫെബ്രുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം.

കാര്‍ഷിക സെന്‍സസ്: എന്യൂമറേറ്റര്‍ നിയമനം

പാലക്കാട്‌ ജില്ലയില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണും പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. വടകരപ്പതി ഗ്രാമപഞ്ചായത്തിലാണ് ഒഴിവ്. താത്പര്യമുള്ളവര്‍ ഫെബ്രുവരി 10 നകം വൈകിട്ട് അഞ്ചിനകം ഏതെങ്കിലും ദിവസങ്ങളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. ഫോണ്‍- 04923-291184

താൽക്കാലിക നിയമനം

കണ്ണൂര്‍ ജില്ലയില്‍ ജലനിധി, ജലജീവൻ മിഷൻ പദ്ധതികൾ നിർവഹണം നടത്തുന്ന സർക്കാർ ഏജൻസിയായ കെ ആർ ഡബ്ല്യു എസ് എ കണ്ണൂർ മേഖലാ കാര്യാലയത്തിനു കീഴിൽ ടെക്നിക്കൽ മാനേജർ, പ്രൊജക്ട് കമ്മീഷണർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ടെക്നിക്കൽ മാനേജർ-ബി ടെക് (സിവിൽ/മെക്കാനിക്കൽ), എട്ടുവർഷത്തെ ജലവിതരണ പദ്ധതികളുടെ ഡിസൈൻ, നിർവഹണ ജോലി ചെയ്ത പ്രവൃത്തി പരിചയം. കമ്മ്യൂണിറ്റി ജലവിതരണ പദ്ധതികളിലുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/ വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് പ്രൊജക്ട് കമ്മീഷണറുടെ യോഗ്യത.
താൽപര്യമുള്ളവർ ഫെബ്രുവരി ഒമ്പതിന് രാവിലെ 10.30ന് തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപമുള്ള ജലനിധി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2707601, 8281112248.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ പഞ്ചകര്‍മ്മ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ആയുര്‍വേദത്തിലെ പഞ്ചകര്‍മ്മ വിഷയത്തില്‍ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം അഭിലഷണീയം. ദിവസവേതനാടിസ്ഥാനത്തിലെ കാലാവധി പരമാവധി 90 ദിവസമോ, അതിനുമുമ്പ് സ്ഥിരം നിയമനം നടത്തുന്നതുവരെയോ ആയിരിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ 11 -ന് കൂടിക്കാഴ്ച്ചയ്ക്ക് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഐ.ടി.ഡി.പി ഓഫീസുകളില്‍ മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗ്ഗ യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. എസ് .എസ് .എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 2022 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. മലപ്പുറം ജില്ലയിലുള്ളവരുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയമായി ലഭിക്കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും മാത്രമായിരിക്കും. പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും നിയമനം. അപേക്ഷാ ഫോറങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നിന്നും, നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ ഫെബ്രുവരി 15 നുള്ളില്‍ സമര്‍പ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, നിലവിലുള്ള റേഷന്‍ കാര്‍ഡ് വരുമാനം സംബന്ധിച്ച 200 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം എന്നിവ ഹാജരാക്കണം

ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അര്‍ഹതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ജിയോടാഗ് നടത്തുക, ഇ-ഗ്രാം പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍. പ്രായപരിധി – 18-30 ഇടയ്ക്ക് (2021 ജനുവരി 01 പ്രകാരം). വിദ്യാഭ്യാസ യോഗ്യത- മൂന്നു വര്‍ഷ ഡിസിഎയും ബിസിനസ് മാനേജ്‌മെന്റ് /ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസസും ബിരുദവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാല ബിരുദം, ഒരു വര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിസിഎ/പിജിഡിസിഎ യോഗ്യത ഉണ്ടായിരിക്കണം.
ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് മുന്‍പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലോ നേരിട്ടോ, തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2682258. വിലാസം : സെക്രട്ടറി, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത്, മല്ലപ്പളളി വെസ്റ്റ് പി.ഒ, 689 585.

ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവ്

തിരുവനന്തപുരം പരീക്ഷ ഭവനിലെ പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലിവിൽ ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത 18 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗം, പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികൾക്ക് അനുവദനീയമായ വയസ്സിളവിന് അർഹതയുണ്ട്. 6 മാസത്തിൽ കുറയാത്ത ലിഫ്റ്റ് പ്രവർത്തിപ്പിച്ചുള്ള പരിചയം ആവശ്യമാണ്.
അപേക്ഷകൾ, പൂർണ്ണ ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 2023 ഫെബ്രുവരി 10 ന് മുമ്പായി [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അസ്സൽ രേഖകൾ ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

അർധ സർക്കാർ സ്ഥാപനത്തില്‍ ലാബ് അസിസ്റ്റന്റ് ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിലെ ലാബ് അസിസ്റ്റന്റ് തസ്തികയിൽ മൂന്ന് താൽക്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 – 41. നിയമാനുസൃത വയസിളവ് അനുവദിക്കും. വിദ്യാഭ്യാസ യോഗ്യത – പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. സയൻസ്, അഗ്രിക്കൾച്ചർ, ഫിഷറീസ് വിഷയങ്ങളിൽ ലബോറട്ടറി ജോലിയിൽ രണ്ട് വർഷം പ്രവൃത്തി പരിചയം. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

ഡാറ്റാ എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് മാനേജ്മെന്റ് ഓഫ് മറൈൻ ഫിഷറീസ് പദ്ധതിയിൽ ഉൾപ്പെടുത്തി മറൈൻ ഡാറ്റാ കലക്ഷൻ ആൻഡ് ജുവനൈൽ ഫിഷിങ് സർവ്വേ, ഇൻലാൻഡ് ഡാറ്റാ കലക്ഷൻ ആൻഡ് ഫിഷിങ് സർവ്വേ നടത്താനായി ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഫിഷറീസ് സയൻസ് വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാ ബത്ത ഉൾപ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ്, ആയുര്‍വേദ നഴ്‌സ്, യോഗാ ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 8 ന് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് രാവിലെ 10 നും ആയുര്‍വേദ നഴ്‌സ് ഒഴിവിലേക്ക് രാവിലെ 11 നും യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് ഉച്ചയ്ക്ക് 1 മണിക്കുമാണ് കൂടിക്കാഴ്ച.
ഫിസിയോ തെറാപ്പിസ്റ്റിന്റെ ഒരു ഒഴിവാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിസിയോ തെറാപ്പിയിലുള്ള ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 21,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. ആയുര്‍വേദ നഴ്‌സിന്റെ ഒരു ഒഴിവാണുള്ളത്. എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/ ആയുര്‍വേദ നഴ്‌സിങിലുള്ള ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് യോഗ്യത. പ്രതിമാസം 14,700 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 40 വയസ് കവിയരുത്. യോഗാ ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളാണുള്ളതത്. യോഗയില്‍ ഉള്ള പി.ജി ഡിപ്ലോമ (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ യോഗയില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് (അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള, ഒരു വര്‍ഷമെങ്കിലും ദൈര്‍ഘ്യമുള്ളത്)/ സ്റ്റേറ്റ് സോഴ്‌സ് സെന്ററില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിങ് ആണ് യോഗ്യത. പ്രതിമാസം 14,000 രൂപയാണ് ശമ്പളം. പ്രായ പരിധി ഫെബ്രുവരി 8 ന് 50 വയസ് കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9778426343. www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭിക്കും.

സീനിയര്‍ അക്കൗണ്ടന്റ് നിയമനം

ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448

LEAVE A REPLY

Please enter your comment!
Please enter your name here