കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എൻ.എം കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ്വൈഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ യോഗ്യത. ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ പുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി കോഴ്സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ അഭിമുഖം ജനുവരി 17ന് രാവിലെ പത്തിനും ഫാർമസിസ്റ്റ് തസ്തികയുടേത് അന്നേ ദിവസം രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ തസ്തികയുടേത് 11.30നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിച്ചേരണം. കൂടുതൽ വിവിരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും.
ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ്
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.
അങ്കണവാടി വർക്കർ ഒഴിവ്
അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 01.01.2024 ന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സായിരിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 08.01.2024 മുതൽ 15.01.2024 വൈകീട്ട് 5 വരെ അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2456389, 9188959720.
പാലീയേറ്റീവ് നഴ്സ് നിയമനം
മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗവ.അംഗീകൃത ജെ.പി.എച്ച്.എൻ/എൻ.എം.എ, നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി 11ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734866.
ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം
അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2851700.
ലാബ് ടെക്‌നീഷ്യൻ അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡി.എം.ഇ, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും എം.എൽ.റ്റിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി എം.എൽ.റ്റി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
ആശ വര്‍ക്കര്‍ നിയമനം
വളപട്ടണം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഒഴിവുളള ഒന്ന്, രണ്ട്, 11, 13 എന്നീ വാര്‍ഡുകളില്‍ ആശ പ്രവര്‍ത്തകരെ നിയമിക്കുന്നു. അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരിയായ 25നും 45നും ഇടയില്‍ പ്രായമുള്ള വിവാഹിത/ വിധവ/ വിവാഹ മോചിതരായ എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ/ സാമൂഹിക മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും എസ് സി/ എസ് ടി/ ബി പി എല്‍ വിഭാഗക്കാര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും വയസ്, വിദ്യാഭ്യാസം, സ്ഥിരതാമസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സഹിതം ജനുവരി 10ന് ഉച്ചക്ക് രണ്ട് മണിക്ക് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.
തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ ടി പ്രൊഫഷണല്‍ യോഗ്യത ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആന്‍ഡ് ഡാറ്റാബേസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ.
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് യോഗ്യത – ബികോം ബിരുദം, സര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിംഗില്‍ പ്രാവീണ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം- 24040 രൂപ. രണ്ടു വര്‍ഷമാണ് നിയമന കാലാവധി. ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 12ന് വൈകിട്ട് 5 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോള്‍ പി.ഒ, തൃശൂര്‍- 680003 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2364095.
താലൂക്കാസ്ഥാന ആശുപത്രിയില്‍ താത്ക്കാലിക നിയമനം
പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയില്‍ താത്ക്കാലികനിയമനം നടത്തും. തസ്തികകളും യോഗ്യതയും
ഡോക്ടര്‍ :അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും
സി എസ് എസ് ഡി ടെക്നിഷ്യന്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവുള്ള സി എസ് എസ്. സി ഡിപ്ലോമ.
ഡയാലിസിസ് ടെക്നിഷ്യന്‍: ഡയാലിസിസ് ടെക്‌നിഷ്യന്‍ കോഴ്‌സില്‍ ഡി എം ഇ അംഗീകൃത ബിരുദമോ ഡിപ്ലോമയോ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
അനസ്‌തേഷ്യ ടെക്‌നീഷന്‍ : ശാസ്ത്ര വിഷയങ്ങള്‍ പ്രധാന വിഷയമായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയോ ഡി എം ഇ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയോ പാസായിരിക്കണം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
മൈക്രോബയോളജിസ്റ്റ് : മൈക്രോബയോളജി പ്രധാന വിഷയമായി പഠിച്ച് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്ര ബിരുദം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. പ്രായം, യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജനുവരി 11ന് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0475 2228702.
സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്ക് ഇൻ ഇന്റർവ്യൂ
മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0488-2728400.
അസിസ്റ്റന്റ് മാനേജർ ഒഴിവ്
കോട്ടയം: എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ(പേഴ്‌സണൽ, അഡ്മിനിസ്‌ട്രേഷൻ, പർച്ചേസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സർവകലശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെ ബിരുദവും റഗുലറായി ഹ്യൂമൻ റിസോഴ്‌സിൽ എം.ബി.എ. ഫസ്റ്റ് ക്ലാസും ലേബർ അല്ലെങ്കിൽ എച്ച്.ആർ. എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 15 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് ചെയ്യണം.